മികച്ച വിവരാവകാശ പ്രവര്‍ത്തകന് പുരസ്‌കാരം നല്കും

Posted on: 02 Aug 2015കാഞ്ഞങ്ങാട്: മികച്ച വിവരാവകാശ പ്രവര്‍ത്തകന് അരലക്ഷംരൂപയും പുരസ്‌കാരവും നല്കും. സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ രൂപവത്കരിച്ച സംസ്ഥാനതല സംഘടനയായ സ്വരാജ് വേദിയാണ് പുരസ്‌കാരം നല്കുന്നത്. സ്വരാജ് വേദിയുടെ ആസ്ഥാനം കാഞ്ഞങ്ങാട്ടാണ്.എട്ടിന് രണ്ടുമണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഐ.ജി. ഋഷിരാജ് സിങ് പുരസ്‌കാരപ്രഖ്യാപനം നടത്തും. സ്വാഗതസംഘ രൂപവത്കരണത്തില്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്തിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. പി.പദ്മനാഭന്‍, പി.വി.കുമാരന്‍, കെ.പി.മോഹനന്‍, കെ.പി.ജോണ്‍, ഫിലിപ്പ് അറക്കല്‍, പി.സി.ബാലചന്ദ്രന്‍, യു.കെ.ഗോപി, കെ.പ്രസന്നന്‍, രാഗേഷ് തീര്‍ഥങ്കര, ഹരീഷ് കൊടിയത്ത്, അബ്ദുള്ള, സൂര്യപ്രഭ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod