സഹകരണ സ്ഥാപനങ്ങളെ കാര്‍ഷിക വായ്പാ കേന്ദ്രങ്ങളാക്കണം -സോളമന്‍ അലക്‌സ്‌

Posted on: 02 Aug 2015ബോവിക്കാനം: സഹകരണ സ്ഥാപനങ്ങളെ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നതിന്റെ പ്രധാന ഏജന്‍സികളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് ആവശ്യപ്പെട്ടു.
കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വകിസന ബാങ്ക് ബോവിക്കാനത്ത് നടത്തിയ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിക്കാര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ സ്വര്‍ണപ്പണയ വായ്പ നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കൃത ബാങ്കുകളെയാണ് ഏല്പിക്കുന്നത്. ഈ ബാങ്കുകള്‍ സ്വര്‍ണപ്പണയ വായ്പകളെ കാര്‍ഷിക വായ്പയാക്കി മാറ്റി യഥാര്‍ഥ കാര്‍ഷിക വായ്പ നല്കുന്നതില്‍നിന്ന് മാറി നില്‍ക്കുകയാണ്. സാധാരണക്കാരായ കര്‍ഷകര്‍ ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ നബാര്‍ഡ് ഇതില്‍നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ ബാങ്ക് പ്രസിഡന്റ് കെ.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയില്‍ മികവ് പുലര്‍ത്തിയവരെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.വിജയനും, ബാങ്കില്‍നിന്ന് വിരമിച്ച ജീവനക്കാരെ ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍ക്കുഡുലുവും ആദരിച്ചു. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ജനറല്‍ മാനേജര്‍ അപര്‍ണ പ്രതാപ്, നബാര്‍ഡ് എ.ജി.എം. ജ്യോതിഷ് ജഗന്നാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.സോമസുന്ദരന്‍, എം.പി. രജിത്ത്കുമാര്‍, കെ.രവീന്ദ്രന്‍, എം.പി.അനില്‍കുമാര്‍, കെ.പ്രഭാകര ചൗട്ട, ടി.കെ.നായര്‍, പി.മാധവന്‍ നായര്‍, ടി.കണ്ണന്‍, ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, കെ.പി.ജയരാജന്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗം കെ.പി.കുമാരന്‍ നായര്‍ സ്വാഗതവും സെക്രട്ടറി കെ.സന്തോഷ് ഷെട്ടി നന്ദിയും പറഞ്ഞു.

More Citizen News - Kasargod