ബീഡിത്തൊഴിലാളികള്‍ പോസ്റ്റോഫീസ് മാര്‍ച്ച് നടത്തും

Posted on: 02 Aug 2015കാഞ്ഞങ്ങാട്: ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാലിന് ബീഡി ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തും.

വനിതാ ഹോസ്റ്റല്‍ അനുവദിക്കണം

കാഞ്ഞങ്ങാട്:
പെരിയ പോളിടെക്‌നിക് കോളേജില്‍ വനിതാ ഹോസ്റ്റല്‍ അനുവദിക്കണമെന്ന് മാതൃകം പെരിയാ പോളി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ തുഷാര അഴീക്കോട് ഉദ്ഘാടനം ചെയ്തു. അഞ്ജുഷ അനില്‍, വി.ധന്യ, ദീപു സുധാകരന്‍, അജിത്ത് മടിക്കൈ, കെ.വി.സുര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.ധന്യ (കണ്‍), അഞ്ജുഷ, സുദര്‍ശന (ജോ.കണ്‍).

സ്വാതന്ത്ര്യദിനാഘോഷം

കാഞ്ഞങ്ങാട്:
സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യദിന പരേഡും അനുമോദനയോഗവും സംഘടിപ്പിക്കാന്‍ അരയി പൊന്‍പുലരി ക്ലൂബ്ബ് യോഗം തീരുമാനിച്ചു. വിജേഷ് ചരളില്‍ അധ്യക്ഷത വഹിച്ചു. സജീഷ്, പ്രജീഷ്, പി.വി.കോരന്‍, എന്‍.വേലായുധന്‍, കെ.അമ്പാടി എന്നിവര്‍ സംസാരിച്ചു.

പരിശീലകരെ ആവശ്യമുണ്ട്

കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിതകള്‍ക്കായി തുടങ്ങുന്ന തയ്യല്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിശീലകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 10-ന് രാവിലെ 10-ന്. ഫോണ്‍: 8281216748.

More Citizen News - Kasargod