ബീഡിതെറുപ്പ് ജോലിക്കാര്‍ക്ക് തൊഴില്‍സംരക്ഷണം വേണം

Posted on: 02 Aug 2015കാസര്‍കോട്: മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്ന് കരാറുകാര്‍ മുഖേന ഇലയും പുകയിലയും കൊണ്ടുവന്ന് ബീഡിതെറുത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരുടെ തൊഴില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍സ്വീകരിക്കണമെന്ന് സി.ഐ.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്കും വാണിജ്യനികുതി കമ്മീഷണര്‍ക്കും നിവേദനംനല്കി. വിവിധ കമ്പനികളുടെ പതിനായിരത്തിലധികം തൊഴിലാളികള്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി ബീഡിതെറുത്ത് ജീവിക്കുന്നുണ്ട്. കരാറുകാര്‍ അവരുടെ ഉത്പാദനം നിര്‍ത്തുമെന്ന് അറിയിച്ചിരിക്കുകയാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി.
അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് തൊഴിലാളികളുടെ ജോലിസംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.കെ.രാജനും ആവശ്യപ്പെട്ടു.

More Citizen News - Kasargod