ജനപ്രിയ ബസ്സിന് പുരസ്‌കാരം നല്കി

Posted on: 02 Aug 2015



തൃക്കരിപ്പൂര്‍: ബീരിച്ചേരി ശാഖാ എം.എസ്.എഫ്. കമ്മിറ്റി ഏര്‍പ്പെടുത്തിയ ജനപ്രിയ ബസ്സിനുള്ള പുരസ്‌കാരം 'കാര്‍ത്തികേയ'ബസ്ജീവനക്കാര്‍ക്ക് സമ്മാനിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.സജിത്ത് ഉപഹാരം നല്‍കി.
ബസ്ജീവനക്കാരായ ഷാജു, രജീഷ്, സതീശന്‍ എന്നിവര്‍ പുരസ്‌കാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ചടങ്ങില്‍ വി.കെ.ബാവ, ശംസുദ്ദീന്‍ ആയിറ്റി, ടി.പി.അഹമ്മദ് ഹാജി, സി.സമീര്‍, സദാത്ത് ഹുസൈന്‍, വി.പി.പി.ഷുഹൈബ്, യു.പി.ഫായിസ്, അഡ്വ. എം.ടി.പി.കരീം. സി.രവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod