സീറ്റൊഴിവ്‌

Posted on: 02 Aug 2015ചീമേനി: ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0467 2257541.
ഭീമനടി:
ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. (വനിത) ഐ.ടി.ഐ.യില്‍ ആഗസ്തില്‍ തുടങ്ങുന്ന ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ എന്നീ ട്രേഡുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അഞ്ചിന് മുമ്പായി അപേക്ഷ നല്കണം. അപേക്ഷാഫോറം ഭീമനടി ഓഫീസിലും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0467 2341666.
കാഞ്ഞങ്ങാട്: പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്സി. (ഫിസിക്‌സ് ), എം.കോം. (ഫിനാന്‍സ്), എം.എ. (ഇംഗ്ലീഷ്) കോഴ്‌സുകളില്‍ എസ്.സി./എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍: 0467 2233700.
കാസര്‍കോട്:
ഗവ. പോളിടെക്‌നിക് കോളേജില്‍ 2015-16 അധ്യയനവര്‍ഷം ആരംഭിക്കുന്ന സായാഹ്ന ഡിപ്ലോമ കോഴ്‌സില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ശാഖകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. നേരത്തെ അപേക്ഷിച്ച് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രവേശനം നേടാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. തുടര്‍ന്ന് ഒഴിവു വരുന്ന സീറ്റുകളിലേക്ക് നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ 4-ന് നാലുമണിക്കകം എല്ലാവിധ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസായ 14,350 രൂപയും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04672 234020.

More Citizen News - Kasargod