ഹോംഗാര്‍ഡുകളുടെ വേതനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി

Posted on: 02 Aug 2015കാഞ്ഞങ്ങാട്: ഹോം ഗാര്‍ഡുകള്‍ക്ക് നല്‍കിവരുന്ന ദിവസവേതനവും യൂണിഫോം അലവന്‍സും വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യ്ക്ക് ഉറപ്പുനല്കി. നിയമസഭയില്‍ എം.എല്‍.എ. ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ 400 രൂപയാണ് ഹോംഗാര്‍ഡുകള്‍ക്ക് വേതനമായി നല്കുന്നത്. യൂണിഫോം അലവന്‍സായി പ്രതിവര്‍ഷം നല്കുന്നത് 1000 രൂപയാണ്. വിലക്കയറ്റവും പുതിയ ജീവിതസാഹചര്യവും പരിഗണിച്ച് ഇവ വര്‍ധിപ്പിക്കണമെന്നാണ് എം.എല്‍.എ. ആവശ്യപ്പെട്ടത്.
ജില്ലയില്‍ 100 പേരും സംസ്ഥാനത്ത് 3000 പേരും ഹോം ഗാര്‍ഡുകളായി ജോലി ചെയ്തുവരുന്നുണ്ട്. സൈന്യത്തില്‍നിന്ന് വിരമിച്ച ഇവരെ ആര്‍.ടി.ഒ.വിലും ചെക്ക്‌പോസ്റ്റുകളിലും റെയില്‍േവ സ്റ്റേഷനുകളിലും നിയമിക്കണമെന്ന ആവശ്യവും വിമുക്തഭട സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.

More Citizen News - Kasargod