പ്രഥമാധ്യാപകരുടെ യോഗം നാലിന്

Posted on: 02 Aug 2015വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ ഉപജില്ലയിലെ 2015-16 വര്‍ഷത്തെ കലാമേളയും മറ്റ് മേളകളും തീരുമാനിക്കാനുള്ള യോഗം നാലിന് 1.30 ന് തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സില്‍ ചേരും. ഉപജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും കായികാധ്യാപകരും സര്‍വീസ് സംഘടനാപ്രതിനിധികളും യോഗത്തിനെത്തണമെന്ന് എ.ഇ.ഒ. അറിയിച്ചു.

കശുമാവിന്‍ തൈകള്‍ വിതരണത്തിനെത്തി

വെള്ളരിക്കുണ്ട്:
ബളാല്‍ കൃഷിഭവനില്‍ കശുമാവിന്‍ തൈകള്‍ വിതരണത്തിനെത്തി. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ രേഖകളുമായി മൂന്നിന് കൃഷിഭവനിലെത്തണം.

More Citizen News - Kasargod