വി. കെയേഴ്‌സ് ഉദ്ഘാടനം അഞ്ചിന്‌

Posted on: 02 Aug 2015കാസര്‍കോട്: വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും സഹായിക്കുന്നതിന് രൂപവത്കരിച്ച വി. കെയേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഉദ്ഘാടനം അഞ്ചിന് നടക്കും. രാവിലെ 10ന് കാറഡുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 15 പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ കിറ്റ് നല്കി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 1.30ന് ഇരിയണ്ണി ഗവ. എല്‍.പി. സ്‌കൂളിലെ 15 കുട്ടികള്‍ക്കും വിദ്യാഭ്യാസ കിറ്റ് നല്‍കും. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ നാരായണന്‍ പുതുച്ചേരി അധ്യക്ഷത വഹിക്കും.
ഭാരവാഹികള്‍: നാരായണന്‍ പുതുച്ചേരി (ചെയര്‍.!), രാധാകൃഷ്ണന്‍ വണ്ണാരത്ത് വീട് (വൈസ് ചെയര്‍), രാഘവന്‍ ബെള്ളിപ്പാടി (മാനേജിങ് ട്രസ്റ്റി), ഉദയകുമാര്‍ മുണ്ടപ്പള്ളം (ജന. സെക്ര.), കുഞ്ഞമ്പു പയം (ഖജാ.).

More Citizen News - Kasargod