കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയുള്ള കാപ്പ ഒഴിവാക്കയതില്‍ പ്രതിഷേധവുമായി സി.പി.എം.

Posted on: 02 Aug 2015കാസര്‍കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഖാലിദിനെതിരെ ചുമത്തിയ കാപ്പ നിയമം ഏകപക്ഷീയമായി ഒഴിവാക്കിയ നടപടിക്കെതിരെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്.
ഉദുമ, ബാര, മാങ്ങാട് പ്രദേശങ്ങളില്‍ സ്ഥിരം കുഴപ്പക്കാരനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഖാലിദിനെ കാപ്പ നിയമത്തില്‍നിന്ന് മോചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. അഭിപ്രായപ്പെട്ടു.
ഇത് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്. മാങ്ങാട്ടും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയസംഘര്‍ഷവും വര്‍ഗീയ അസ്വാസ്ഥ്യവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അക്രമിസംഘത്തിലെ പ്രധാനിയാണ് കോണ്‍ഗ്രസ്സുകാരനായ ഖാലിദെന്ന് സി.പി.എം. ആരോപിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിന് സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. ക്ഷേത്രപരിസരം മലിനീകരിക്കാന്‍ ശ്രമിച്ച സംഭവത്തിലുള്‍പ്പെടെ പ്രതികളെ അടിയന്തരമായി കണ്ടെത്തണമെന്ന് ജില്ലാ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.

More Citizen News - Kasargod