കോട്ടകള്‍ നിലനില്ക്കുന്ന പ്രദേശം പൊതുസ്വത്താക്കണം -സി.പി.എം.

Posted on: 02 Aug 2015കാസര്‍കോട്: ജില്ലയിലെ കോട്ടകളും അവ നിലനില്ക്കുന്ന സ്ഥലവും പൊതുസ്വത്തായി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ജില്ലാ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കാസര്‍കോട് കോട്ടയുടെ ഭൂമിവില്പന സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോഴാണ് കുമ്പള കോട്ടയുടെ ഭൂമി അന്യാധീനപ്പെട്ട വിവരം പുറത്തുവന്നിരിക്കുന്നത്. ബന്തടുക്ക, കുണ്ടംകുഴി, പൊവ്വല്‍, ബന്തിയോട്, ഹൊസ്ദുര്‍ഗ് തുടങ്ങിയ പല കോട്ടകളുടെ ഭൂമിയും സ്വകാര്യവ്യക്തികളും മറ്റും കൈവശപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിലെ മറ്റു ചരിത്രസ്മാരകങ്ങളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണുള്ളത് എന്നകാര്യം ആശങ്കാജനകമാണ്. ജില്ലാ ഭരണകൂടവും റവന്യൂ അധികൃതരും ഇക്കാര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. കോട്ടകള്‍ ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങളുടെ ഭൂമി അളന്നുതിട്ടപ്പെടുത്തണം.ഇതിനു പ്രത്യേകസംഘത്തെ നിയോഗിക്കണം. പുരാവസ്തു സംരക്ഷണ വകുപ്പ് തുടര്‍നടപടികളെടുക്കണം. ഇതിനാവശ്യമായ നിലയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് സി.പി.എം. ജില്ലാ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.

More Citizen News - Kasargod