മോചനയാത്ര വിജയിപ്പിക്കും

Posted on: 01 Aug 2015ചിറ്റാരിക്കാല്‍: കാര്‍ഷിക വിലത്തകര്‍ച്ച ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മോചനയാത്ര വിജയിപ്പിക്കാന്‍ തോമാപുരം മേഖലാകമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ച രാവിലെ ചെറുപുഴയില്‍ മേഖലാജാഥയ്ക്ക് നല്കുന്ന സ്വീകരണത്തില്‍ മേഖലയിലെ എല്ലാ ഇടവകകളില്‍നിന്നും അംഗങ്ങളെ പങ്കെടുപ്പിക്കും. മേഖലാ പ്രസിഡന്റ് റോബിന്‍ അരീപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ഫാ. അഗസ്റ്റ്യന്‍ പാണ്ഡിയേന്മാക്കല്‍, ഫാ. തോമസ് പട്ടാംകുളം, പി.കെ.ജോസഫ്, ബെന്നി ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod