കര്‍ഷകരെ ആദരിക്കും

Posted on: 01 Aug 2015പൈവളിഗെ: ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി പ്രദേശത്തെ കര്‍ഷകരെ ആദരിക്കും. നെല്‍കൃഷി, സമ്മിശ്രകൃഷി, വാഴകൃഷി, പച്ചക്കറിക്കൃഷി, എന്നീ മേഖലകളിലും വനിതാകര്‍ഷക, ക്ഷീരകര്‍ഷകന്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകന്‍ എന്നിവരെയുമാണ് ആദരിക്കുന്നത്. അപേക്ഷകള്‍ ഞായറാഴ്ചയ്ക്കുമുമ്പ് കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04998 205175.

More Citizen News - Kasargod