ദേശീയ വിദ്യാഭ്യാസനയം: സെമിനാര്‍ നടത്തി

Posted on: 01 Aug 2015കാസര്‍കോട്: ദേശീയ വിദ്യാഭ്യാസനയ രൂപവത്കരണത്തിന്റെ ഭാഗമായുള്ള നഗരസഭാ സെമിനാര്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്ബാസ് ബീഗം ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ജി.നാരായണന്‍ അധ്യക്ഷതവഹിച്ചു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ 13 മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചസൂചകങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ ഗ്രൂപ്പുകള്‍ ചര്‍ച്ചയില്‍ ക്രോഡീകരണം നടത്തി. അധ്യാപകപരിശീലനം, വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവികസനം, തൊഴിലധിഷ്ഠിതവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അഭിപ്രായ രൂപവത്കരണം നടത്തി. നഗരസഭാംഗങ്ങള്‍, പ്രഥമാധ്യാപകര്‍, എസ്.എം.സി., പി.ടി.എ. അംഗങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി കെ.പി.വിനയന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രറായ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അയൂബ്ഖാന്‍, ബി.ആര്‍.സി. ട്രെയിനര്‍ കെ.സുരേന്ദ്രന്‍, വൈ.ശ്രീലത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod