കെ.പി.വി.യു. ചെറുവത്തൂര്‍ ഏരിയാസമ്മേളനം

Posted on: 01 Aug 2015ചീമേനി: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) ചെറുവത്തൂര്‍ ഏരിയാസമ്മേളനം കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സ്‌നേഹനിധി സ്വീകരണം മുനമ്പത്ത് ഗോവിന്ദന്‍ നിര്‍വഹിച്ചു. അനൂപ് മാവിലാടം അധ്യക്ഷനായിരുന്നു. ബാബുരചന, എം.ശശിധരന്‍, വി.സുരേഷ്, ശ്രീജിത്ത് കുമാര്‍, ബാബുരസിത, കുഞ്ഞിക്കൃഷ്ണന്‍, കെ.വി.ബാബു ശോഭാസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod