ദേശീയ സമ്പാദ്യപദ്ധതി എജന്റുമാര്‍ ധര്‍ണ നടത്തി

Posted on: 01 Aug 2015കാസര്‍കോട്: നവംബര്‍ മുതല്‍ കുടിശ്ശികയായ പ്രതിഫലം ഉടന്‍ വിതരണം ചെയ്യുക, ദേശീയ സമ്പാദ്യ പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏജന്റ്‌സ് അസോസിയേഷന്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.സുമതി ഉദ്ഘാടനം ചെയ്തു. വി.വി.ശാന്ത അധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രന്‍, എം.ജാനകി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod