ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചു

Posted on: 01 Aug 2015കുമ്പള: ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചതായി പരാതി. മൊഗ്രാല്‍-പുത്തൂര്‍ കുന്നിലെ ഷെഫീഖ് (19), മുനാവര്‍ (20) എന്നിവരെ പരിക്കുകളോടെ കുമ്പള സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥികളാണ്. ബൈക്കില്‍ പോവുകയായിരുന്ന ഇരുവരെയും സംഘം തടഞ്ഞുനിര്‍ത്തി ഹെല്‍െമറ്റ്‌കൊണ്ട് അടിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുമ്പള പെര്‍വാഡ് പെട്രോള്‍ പമ്പിനടുത്താണ് സംഭവം. മറ്റൊരു ബൈക്കില്‍ ആളുകള്‍ വരുന്നതുകണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുകയും ഇരുവരെയും ആസ്​പത്രിയിലേക്ക് മാറ്റുകയുംചെയ്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി കുമ്പള പോലീസ് പറഞ്ഞു.

More Citizen News - Kasargod