മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയില്‍

Posted on: 01 Aug 2015മഞ്ചേശ്വരം: ഹൊസങ്കടിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് മംഗളൂരുവില്‍ പിടിയിലായി. സോമേശ്വരം കുത്താര്‍പദവിലെ നൗഷാദിനെ(37) യാണ് മംഗളൂരു പോലീസ് പിടികൂടിയത്. ദേര്‍ളക്കട്ടയില്‍ സംശയകരമായനിലയില്‍ കണ്ട യുവാവിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് വാഹനമോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. മഞ്ചേശ്വരം പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ ഹൊസങ്കടിയില്‍നിന്ന് കവര്‍ന്ന ബജാജ് പള്‍സര്‍ ബൈക്കുമായാണ് പിടിയിലായത്. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ബൈക്ക് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

More Citizen News - Kasargod