മുസോടിയില്‍ കടലാക്രമണം; ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Posted on: 01 Aug 2015ഉപ്പള: മുസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. തുടര്‍ന്ന് ആറ് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. മുസോടിയിലെ മൂസ, ആത്തിക്ക, ഇബ്രാഹിം, യൂനൂസ്, മുഹമ്മദ് അലി, മഹ്മൂദ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
നേരത്തെ, ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. മുസോടി കടപ്പുറത്തെ 50-ഓളം കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. പല വീടുകളിലും വെള്ളംകയറിയിരിക്കുകയാണ്.

More Citizen News - Kasargod