യുവ ജനതാദള്‍ പ്രതിരോധജ്വാല തീര്‍ക്കും

Posted on: 01 Aug 2015നീലേശ്വരം: ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി യുവ ജനതാദള്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് വര്‍ഗരഹിത-വര്‍ഗീയരഹിത സമൂഹത്തിനായി പ്രതിരോധജ്വാല സംഘടിപ്പിക്കും. രാവിലെ പത്തിന് കണ്‍വെന്‍ഷനും തുടര്‍ന്ന് പ്രകടനവും പൊതുയോഗവും നടക്കും. ജില്ലാ പ്രസിഡന്റ് ഗിരീഷ് കുന്നത്ത് അധ്യക്ഷതവഹിച്ചു. ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. അഡ്വ. കെ.വി.രാമചന്ദ്രന്‍, ടി.അജിത, റാഷിദ് മൊഗ്രാല്‍, പി.അജീഷ്, ഫവാസ് മൊഗ്രാല്‍, എം.വി.സ്വേദ, ടി.വി.ഷീജ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod