റോഡിന് 30 ലക്ഷം രൂപയുടെ ഭരണാനുമതി

Posted on: 01 Aug 2015നീലേശ്വരം: ഓര്‍ച്ചപാലം മുതല്‍ വീവേഴ്‌സ് കോളനി-കടിഞ്ഞിമൂല ജങ്ഷന്‍ വരെയുള്ള റോഡിന് സര്‍ക്കാര്‍ തുറമുഖവകുപ്പില്‍നിന്ന് 30 ലക്ഷം രൂപയുടെ ഭരണാനുമതി.
തീരദേശജനതയുടെ സ്വപ്‌നസാഫല്യമായി ഓര്‍ച്ച പാലവും അനുബന്ധറോഡും തുറന്നുകൊടുത്തെങ്കിലും തൈക്കടപ്പുറത്തെ യാത്രയില്‍ പാലംകടന്ന ഉടനെയുള്ള ഇടുങ്ങിയറോഡും അപകടവളവുകളും അസൗകര്യമായിരുന്നു. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായി. തൈക്കടപ്പുറം ബോട്ടുജെട്ടിയിലേക്കുള്ള വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈവഴിയിലൂടെ കടന്നുപോകുന്നത് അസാധ്യമായിരുന്നു.
പാലം കടന്ന് കടിഞ്ഞിമൂല വീവേഴ്‌സ് കോളനിവരെയുള്ള അരക്കിലോമീറ്റര്‍ വരുന്ന ഭാഗമാണ് അപകടക്കുരുക്കായത്. ഈ ഭാഗം പുനരുദ്ധരിക്കാനാണ് തുകയനുവദിച്ചത്.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ മുഖേന നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ പുഞ്ചക്കര പദ്മനാഭന്‍ നല്കിയ നിവദേനം പരിഗണിച്ചാണ് മന്ത്രി കെ.ബാബു ഇടപെട്ട് തുകയനുവദിച്ചത്.
റോഡ് വീതികൂട്ടുവാന്‍ ഇവിടെ താമസിക്കുന്ന സ്വകാര്യവ്യക്തികളുടെ സമ്മതപത്രം ആറുമാസംമുമ്പുതന്നെ ലഭിച്ചെങ്കിലും മതില്‍ പൊളിച്ചുനീക്കാനും അനുബന്ധജോലികള്‍!ക്കും ഫണ്ട് ഇല്ലാത്തതാണ് തടസ്സമായത്.

More Citizen News - Kasargod