മലയാളത്തില്‍ ശശീന്ദ്രന്‍, ഇംഗ്ലീഷില്‍ കുമാരന്‍

Posted on: 01 Aug 2015കാഞ്ഞങ്ങാട്: 'എന്റെ അച്ഛന്റെ പേര് മലയാളത്തില്‍ പറയുമ്പോള്‍ ശശീന്ദ്രന്‍ എന്നാണോ'-ആറുവയസ്സുള്ള ആര്യനന്ദയുടെ ചോദ്യംകേട്ട് വിസ്മയിക്കേണ്ട. അവള്‍ക്ക് കിട്ടിയ ആധാര്‍കാര്‍ഡില്‍ അച്ഛന്റെ പേര് മലയാളത്തില്‍ അച്ചടിച്ചിരിക്കുന്നത് ശശീന്ദ്രന്‍ എന്നാണ്. വേലാശ്വരത്തെ കെ.വി.കുമാരന്റെയും വിനീതയുടെയും മകളാണ് ആര്യനന്ദ.
കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ കുമാരന്‍ മകളെയും കൂട്ടി കാഞ്ഞങ്ങാട് നോര്‍ത്തിലെ അക്ഷയകേന്ദ്രത്തിലാണ് ആധാര്‍കാര്‍ഡിന് അപേക്ഷിച്ചത്. കമ്പ്യൂട്ടറില്‍ചേര്‍ത്ത പേരും വിലാസവും വായിച്ചുനോക്കി ശരിവെച്ചതാണ്. ദിവസങ്ങള്‍കഴിഞ്ഞ് തപാലിലെത്തിയ ആധാര്‍ കാര്‍ഡ് വായിച്ചുനോക്കിയപ്പോഴാണ് അച്ഛന്റെ പേര് ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറ അച്ചടിച്ചുകണ്ടത്. മലയാളത്തില്‍ ശശീന്ദ്രന്‍ കെ.വി. എന്നും ഇംഗ്ലീഷില്‍ കുമാരന്‍ കെ.വി. എന്നുമാണ് അച്ചടിച്ചിട്ടുള്ളത്.

More Citizen News - Kasargod