ഗുരുപൂര്‍ണിമ ആഘോഷം

Posted on: 01 Aug 2015നീലേശ്വരം: പള്ളിക്കര സരസ്വതി വിദ്യാമന്ദിരത്തില്‍ ഗുരുപൂര്‍ണിമദിനം ആഘോഷിച്ചു. പയ്യന്നൂരില്‍ കെ.വി.ഭാസ്‌കരന്‍, പി.വി.കുഞ്ഞിക്കൃഷ്ണന്‍ എന്നിവരെ ആരതിയുഴിഞ്ഞ് സ്വീകരിച്ച് കാല്‍കഴുകി പൊന്നാടയണിയിച്ചു. വിദ്യാലയസമിതി പ്രസിഡന്റ് എം.സുകുമാരന്‍ അധ്യക്ഷതവഹിച്ചു. കെ.കേളപ്പന്‍. പി.നന്ദന്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെ.വി.ഭാസ്‌കരന്‍, വി.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.ഷിംന, പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod