കാസര്‍കോട് വികസനപാക്കേജ് അവലോകനയോഗം മാറ്റി

Posted on: 01 Aug 2015കാസര്‍കോട്: പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ അവലോകനയോഗം ആഗസ്ത് ഏഴിലേക്ക് മാറ്റി. ജില്ലയുടെ ചുതലയുള്ള കൃഷിമന്ത്രി കെ.പി. മോഹനന്റെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്. ആഗസ്ത് ഏഴിന് രാവിലെ 10 മണിക്ക് യോഗം നടക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ്. പദ്ധതികളുടെ അവലോകന യോഗവും ആഗസ്ത് ഏഴിലേക്ക് മാറ്റി.

More Citizen News - Kasargod