സജിതയ്ക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

Posted on: 01 Aug 2015കയ്യൂര്‍: ഇരുവൃക്കകളും തകരാറിലായ അര്‍ബുദ ബാധിതയായ യുവതി ചികിത്സാ സഹായം തേടുന്നു. കയ്യൂര്‍ കുണ്ടത്തെ ടി.വി.സജിതയാണ് അര്‍ബുദരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നന്നേ ചെറുപ്പത്തില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.
വൃക്കരോഗ ചികിത്സയ്ക്ക് ഒരു മാസം 7000 രൂപയുടെ മരുന്ന് ഇപ്പോഴും വേണം. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ സമ്പാദ്യം മുഴുവന്‍ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇതിനിടയില്‍ നടന്ന പരിശേധനയിലാണ് അര്‍ബുദരോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിന്റെ ചികിത്സയും നടന്നുവരികയാണ്.
ചികിത്സയ്ക്കായി ഭീമമായ തുക ചെലവഴിച്ച ഈ കുടുംബം ഭാരിച്ച സാമ്പത്തിക ബാധ്യതയിലാണ്. അസുഖം പൂര്‍ണമായി മാറണമെങ്കില്‍ കീമോ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവത്കരിച്ചു. സാമ്പത്തികസമാഹരണത്തിനായി യൂണിയന്‍ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ തുടങ്ങിയ 672202010004995 നമ്പര്‍ അക്കൗണ്ടില്‍ സഹായമെത്തിക്കാം.

More Citizen News - Kasargod