പത്താംതരം തുല്യതാ സ്‌പോട്ട് റജിസ്‌ട്രേഷന്‍

Posted on: 01 Aug 2015കാസര്‍കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സിന്റെ പത്താം ബാച്ചിലേക്കുളള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആഗസ്ത് രണ്ടിന് 10 മണി മുതല്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഏഴാം ക്ലാസ് പാസ്സായവര്‍ എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ പഠനം നിര്‍ത്തിയവര്‍, പത്താംതരം തോറ്റവര്‍ തുടങ്ങി 17 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഈ കോഴ്‌സിന് ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 9349429596.

More Citizen News - Kasargod