ആദിവാസികള്‍ക്ക് ഭൂമി: സംയുക്തപരിശോധന നടത്തും

Posted on: 01 Aug 2015കാസര്‍കോട്: ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച് സംയുക്ത പരിശോധന നടത്താന്‍ ജില്ലാതല പരിശോധന സമിതിയുടെ പ്രഥമയോഗം തീരുമാനിച്ചു. ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്നത് സംബന്ധിച്ച ജില്ലാതല പരിശോധന സമിതി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറിലാണ് യോഗം ചേര്‍ന്നത്. ആദിവാസികള്‍ക്കായി 36 ഹെക്ടര്‍ വനഭൂമി പനത്തടി വില്ലേജിലെ രണ്ടു സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യു, വനം, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരാണ് സംയുക്തമായി ഈ ഭൂമി ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കുക. ഇതിനുശേഷമായിരിക്കും ഭൂമി വിതരണം ചെയ്യുക. യോഗത്തില്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വി.ഡി. സദാനന്ദന്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ. പ്രേമരാജന്‍, വിവിധ ആദിവാസി സംഘടനാനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod