ദേശിയപാതയുടെ തകര്‍ച്ച: അന്വേഷണംവേണമെന്ന് സി.പി.ഐ.

Posted on: 01 Aug 2015കാസര്‍കോട്: ദേശീയപാതയുടെ തകര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. റോഡ് അറ്റകുറ്റപ്പണിക്കും റീടാറിങ്ങിനുമായി എല്ലാ വര്‍ഷവും കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെങ്കിലും ഒരു മഴക്കാലംവന്നാല്‍ എല്ലാംതകരുന്ന സ്ഥിതിയാണുള്ളത്. കോടികള്‍മുടക്കി റീടാറിങ്ങും റിപ്പയറും നടത്തുന്ന റോഡുകള്‍ തകര്‍ന്നുപോകുന്നതിനെക്കുറിച്ച് ഒരുവിധത്തിലുള്ള പഠനവും നടക്കുന്നില്ല. റോഡ് തകര്‍ച്ചയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി കോടികള്‍ ചിലവഴിക്കുന്നു. റോഡ് തകര്‍ച്ചയെക്കുറിച്ച് ശാസ്ത്രീയപഠനം നടത്താന്‍ നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ബി.വി.രാജന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, ടി.കൃഷ്ണന്‍, ഇ.കെ.മാസ്റ്റര്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, കെ.എസ്.കുര്യാക്കോസ്, സി.പി.ബാബു, എം.അസിനാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod