കാട്ടുപന്നിയുടെ കുത്തേറ്റ് പെണ്‍കുട്ടി ആസ്​പത്രിയില്‍

Posted on: 01 Aug 2015മധൂര്‍: വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. മധൂര്‍ പട്ലൂയിലെ മാണി-ബേബി ദമ്പതിമാരുടെ മകള്‍ അശ്വിനി(17)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കൈയ്ക്കാണ് കുത്തേറ്റത്. കൈയുടെ ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്നു. കൈയെല്ല് പൊട്ടിയ അശ്വിനി ബോധരഹിതയായി വീണു. ഉടന്‍ കാസര്‍കോട്ടെ ആസ്​പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ അശ്വിനി സുഖം പ്രാപിച്ച് വരുന്നു.

More Citizen News - Kasargod