ദളിത് വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള അക്രമത്തില്‍ പ്രതിഷേധം

Posted on: 01 Aug 2015വെള്ളരിക്കുണ്ട്: പട്ടികവര്‍ഗവിഭാഗം കുട്ടികളെ സംഘടിതമായി ആക്രമിക്കുന്നുവെന്നാരോപിച്ച് ബളാല്‍ പഞ്ചായത്തിലെ കാര്യോട്ടുചാല്‍ ഊരുകൂട്ടസമിതിയുടെ നേതൃത്വത്തില്‍ മാലോത്ത് പ്രകടനവും പൊതുയോഗവും നടത്തി. മാലോത്ത് കസബ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിവിഭാഗം വിദ്യാര്‍ഥി കാര്യോട്ടുചാലിലെ രഞ്ജിത്കുമാറിനെ കഴിഞ്ഞദിവസം മാലോത്ത് ടൗണിനടുത്തുവെച്ച് ആക്രമിച്ചിരുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്കുനേരെ അടുത്തിടെ വേറെയും ൈകയേറ്റങ്ങളുണ്ടായതായി പറയുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗം ഊരുകൂട്ടമൂപ്പന്‍ കെ.കെ.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കുഞ്ഞമ്പു കൊടക്കല്‍ അധ്യക്ഷതവഹിച്ചു. മണിക്കുട്ടന്‍ ബളാല്‍, കെ.വി.മോഹനന്‍ കൊന്നക്കാട്, കുളിമാവ് ബിജു എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പയ്യടുക്കം സ്വാഗതവും ബാബു വി.ചെമ്പന്‍കാവില്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod