ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: 01 Aug 2015കാസര്‍കോട്: കരാര്‍ രൂപവത്കരണ നടപടികളെ പിന്നോട്ടടിക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെയും ശമ്പളപരിഷ്‌കരണമുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചും കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) കാസര്‍കോട് വൈദ്യുതി സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സദര്‍ റിയാസ് അധ്യക്ഷതവഹിച്ചു. മുന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.കുമാരന്‍, കുമാര സുബ്രഹ്മണ്യം, കെ.എം.സജീവന്‍, കാഞ്ഞങ്ങാട് രാജന്‍, പി.സി.വേണുഗോപാലന്‍, കെ.കെ.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod