ജില്ലാ സിവില്‍ സര്‍വീസ് കായികമേള 19, 20 തീയതികളില്‍

Posted on: 01 Aug 2015കാസര്‍കോട്: ഈവര്‍ഷത്തെ ജില്ലാ സിവില്‍ സര്‍വീസ് കായികമേള ആഗസ്ത് 19, 20 തീയതികളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 19-ന് രാവിലെ 10ന് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും. 20-ന് രാവിലെ 10ന് ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ മത്സരങ്ങളും സ്റ്റേഡിയത്തില്‍ നടക്കും. ടേബിള്‍ടെന്നിസ്, വോളിബോള്‍, നീന്തല്‍, പവര്‍ ലിഫ്റ്റിങ്, ബാസ്‌കറ്റ് ബോള്‍, റസ്ലിങ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്ക്, ലോണ്‍ ടെന്നിസ്, കബഡി, ചെസ് എന്നീ മത്സരങ്ങള്‍ കാസര്‍കോട് ഉദയഗിരിയിലെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടക്കും. ബാഡ്മിന്റണ്‍ 20-ന് രാവിലെ 10ന് കാഞ്ഞങ്ങാട് ഷട്ടില്‍ ക്ലബ്ബില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ജീവനക്കാര്‍ ആഗസ്ത് 13ന് വൈകിട്ട് അഞ്ചുമണിക്കകം പൂരിപ്പിച്ച അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം.അപേക്ഷകള്‍ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍നിന്ന് ലഭിക്കും.

More Citizen News - Kasargod