ജില്ലാ ആസ്​പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം- സി.എം.പി.

Posted on: 31 Jul 2015കാഞ്ഞങ്ങാട്: പോരായ്മകളുടെ കഥകള്‍മാത്രം പറയാനുള്ള ജില്ലാ ആസ്​പത്രിയുടെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സി.എം.പി. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കോടികള്‍ ചെലവിട്ട് വാങ്ങിയ സ്‌കാനിങ് യന്ത്രം, ജലവിതരണസംവിധാനം മുതലായവ നോക്കുകുത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. വൈദ്യുതിപോയാലും എല്ലായിടത്തും വെളിച്ചമെത്തിക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.നാരായണന്‍, ജില്ലാസെക്രട്ടറി ജ്യോതിബാസു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod