റോഡിലെ കല്ല്‌തെറിച്ച് ബൈക്ക്യാത്രക്കാരന് പരിക്ക്‌

Posted on: 31 Jul 2015മഞ്ചേശ്വരം: ദേശീയപാതയില്‍ ബന്തിയോടിന് സമീപം റോഡിലെ ഇളകിയ കല്ല് തെറിച്ച് ബൈക്ക്യാത്രക്കാരന് മുഖത്ത് പരിക്കേറ്റു. ബന്തിയോട്ടെ ഹാഷിമിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ആരിക്കാടിയില്‍നിന്ന് ബന്തിയോട്ടേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനത്തിന്റെ ചക്രം കൊണ്ട് തെറിച്ച കരിങ്കല്‍ക്കഷണം ഹാഷിമിന്റെ മുഖത്ത് പതിക്കുകയായിരുന്നു.
കുമ്പള മുതല്‍ ഷിറിയവരെ ദേശീയപാത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. റോഡില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയൊരുക്കുകയാണ്. വലുതും ചെറുതുമായ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും റോഡിലെ കല്ലുകള്‍ തെറിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്ക്കുന്നതും പതിവാണ്.

More Citizen News - Kasargod