തലയടുക്കം ഖനനം: യോഗം മാറ്റി

Posted on: 31 Jul 2015നീലേശ്വരം: കരിന്തളം തലയടുക്കത്തെ കെ.സി.സി.പി. ഖനനം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗം മാറ്റിവെച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് യോഗം മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഖനനം തുടരില്ലെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. തലയടുക്കം ഖനനം നിര്‍ത്തിയ സാഹചര്യത്തില്‍ ഖനനേതരപദ്ധതികള്‍ക്കും ആലോചനയുണ്ട്.

More Citizen News - Kasargod