കളഞ്ഞുകിട്ടിയ പണം ഓട്ടോഡ്രൈവര്‍ ഉടമയ്ക്ക് നല്കി

Posted on: 31 Jul 2015കുമ്പള: റോഡരികില്‍നിന്ന് കളഞ്ഞുകിട്ടിയ പണം ഓട്ടോഡ്രൈവര്‍ ഉടമസ്ഥന് കൈമാറി. കുമ്പള ടൗണില്‍ ഫാന്‍സി കട നടത്തുന്ന മൊഗ്രാലിലെ ബഷീറിന്റെ 37,000 രൂപയടങ്ങിയ പഴ്‌സാണ് ഓട്ടോ ഡ്രൈവര്‍ ഷിറിയ സ്വദേശി ഇബ്രാഹിം പോലീസ് സ്റ്റേഷനില്‍വെച്ച് കൈമാറിയത്.
പെര്‍വാര്‍ഡില്‍നിന്ന് കുമ്പളയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ബഷീര്‍ ഒരു കടയില്‍ കയറി സാധനങ്ങള്‍ വാങ്ങി. തിരിച്ച് കടയിലെത്തിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്കി. അപ്പോള്‍ പെര്‍വാര്‍ഡ് വഴി വരികയായിരുന്ന ഓട്ടോഡ്രൈവര്‍ ഇബ്രാഹിമും സുഹൃത്ത് സുമീറും റോഡരികില്‍ കണ്ട പഴ്‌സെടുത്ത് പോലീസ് സ്റ്റേഷനിലെത്തി. പരാതിക്കാരനായ ബഷീര്‍ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നു. പഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്കിയ ഇബ്രാഹിമിന്റെ സത്യസന്ധതയെ പോലീസുകാര്‍ അഭിനന്ദിച്ചു.

More Citizen News - Kasargod