റെയില്‍ ബജറ്റ്: മലബാര്‍ വീണ്ടും അവഗണയില്‍

Posted on: 27 Feb 2015റയില്‍ ബജറ്റ് പ്രതീക്ഷ തെറ്റിച്ചില്ല, മലബാറിലേക്ക് പുതിയ വണ്ടിയില്ല, വികസന പദ്ധതിയും ഇല്ല. ഇന്ത്യയില്‍ റയില്‍വെക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന പ്രദേശമായിട്ടും കോണ്ഗ്രസ് മാറി ബി ജെ പി വന്നിട്ടും റയില്‍ യാത്രാ ക്ലേശം മലബാറില്‍ തുടരും.

ഉച്ചക്ക് 2:10 ന് നേത്രാവതി കഴിഞ്ഞാല്‍ രാത്രി 11:35 നാണ് എറണാകുളം സ്‌റ്റെഷനില്‍ റെഗുലര്‍ എക്‌സ്​പ്രസ്സ് വണ്ടി ഉള്ളത്. ഇതിനടയില്‍ വൈകുന്നേരം അഞ്ചിനും ആറിനും ഇടയില്‍ ഒരു വണ്ടി മംഗലാപുരത്തെക്ക് ക്രമീകരികരിക്കണം എന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നു. പുതുതായി ആരംഭിച്ച കാസര്‍ഗോഡ് ബൈന്ദൂര്‍ മൂകാംബിക പാസ്സഞ്ചര്‍ കണ്ണൂര്‍ വരെ നീട്ടിയാല്‍ റയില്‍വേക്ക് നല്ല വരുമാനവും നാട്ടുകാര്‍ക്ക് വലിയ ഉപകാരവുമായിരിക്കും.

കേരളത്തില്‍ നാഷണല്‍ ഹൈവേയില്‍ റെയില്‍വേ ഗേറ്റുള്ള ഏക പ്രദേശം എന്ന നേട്ടം നീലേശ്വരം ലെവല്‍ ക്രോസിംങിനാണ് . കാസര്‍കോട് എം പി യുടെ മൂക്കിന് താഴെയുള്ള റയില്‍വെ ഗേറ്റായിട്ടും ഓവര്‍ ബ്രിഡ്ജ് പണി തുടങ്ങാത്തത് ഭാവി തലമുറക്ക് റയില്‍വെ ഗേറ്റ് അടച്ചാലുണ്ടാവുന്ന യാത്രാ ക്ലേശം പ്രായോഗികമായി മനസ്സിലാക്കാനാണോ എന്ന് നാട്ടുകാര്‍ ചോദിച്ചുതുടങ്ങി


വാര്‍ത്ത അയച്ചത് ജി ബഷീര്‍ ഉടുംബുന്തല