പെണ്‍കുട്ടിയായി കൗമാരപ്രായംവരെ വളര്ന്നവള് ആര്ത്തവമെത്താത്തതെന്തേ എന്ന പരിശോധനകള്‍ക്കൊടുവില്‍ ആണ്‍കുട്ടിയായിരുന്നു എന്നു തെളിയുന്ന അവസ്ഥയൊന്നാലോചിച്ചു നോക്കൂ. അപൂര്‍വമാണെങ്കിലും അങ്ങനെയും ഉണ്ടാകാറുണ്ട്. ടെസ്റ്റികുലാര്‍ ഫെമിനൈസേഷന് സിന്‍ഡ്രോം എന്ന ഈ വൈകല്യത്തില്‍ വൃഷണങ്ങള്‍ ഉണ്ടെ ങ്കിലും അതിലെ ഹോര്‍മോണ്‍ ഉല്പാദനത്തില് തകരാറുകള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ഹോര്‍മോണുകള്‍ ഉണ്ടായാലും അവളുടെ പുരുഷലൈംഗികാവയവങ്ങളുടെ മേല്സ്വാധീനം ചെലുത്താന്‍ കഴിയാതെ വരികയോ ആണ് ഉണ്ടാകുന്നത്.
പുരുഷ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഇല്ലാതിരിക്കുന്നതുകൊണ്ട് ലൈംഗികാവയവങ്ങള്‍ സ്ത്രീയുടേതുപോലെ രൂപപ്പെടുകയും ചെയ്യുന്നു. ഗര്‍ഭപാത്രവും അണ്ഡാശയവും ഇല്ലെങ്കിലും സ് ത്രൈണമായ എല്ലാ രൂപഭംഗികളോടെയും വളര്‍ന്നുവരുന്ന അവളെ സ്ത്രീയായിത്തന്നെ നിലനിര്ത്തുകയാണഭികാമ്യം. പെണ് കുട്ടിയിലും മാതാപിതാക്കളിലും മാനസികാഘാതം ഉണ്ടാക്കാത്ത വിധത്തില്‍ അവരെ ഇ ക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കേണ്ടകാര്യം ഡോക്ടര്‍ സാമൂഹികമായ ഉത്തരവാദിത്വബോധത്തോടെതന്നെ നിര്‍വഹിക്കേണ്ടതാണ്.
ശാരീരികമായി പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടിയില്‍ ആര്‍ത്തവം ഉണ്ടാകാത്തതിനു മറ്റൊരു കാരണം അവള്‍ക്ക് ജന്മനാ ഗര്‍ഭപാത്രം ഇല്ലാതിരിക്കുന്ന അവസ്ഥയാണ്. ഗര്‍ഭപാത്രവും അണ്ഡനാളികളും യോനിയുടെ മുകള്‍ഭാഗവും ഗര്‍ഭാവസ്ഥയില്‍ത്തന്നെ ഉണ്ടായിവരുന്നത് മുല്ലേറിയന് ഡക്ട് എന്ന കുഴല്‍രൂപത്തിലുള്ള ഭ്രൂണഭാഗത്തുനിന്നാണ്.
ഈ ഭാഗത്തിന്റെ വളര്‍ച്ച പൂര്‍ണമായോ ഭാഗികമായോ ഇല്ലാതിരിക്കുന്ന മുല്ലേറിയന് അജനസിസ് എന്ന അവസ്ഥയില്‍ ശരിയായി പ്രവര്‍ത്തിക്കുന്ന ഒരു അണ്ഡാശയവും തന്മൂലം അവളെ സ്ത്രീയാക്കുന്ന മറ്റു ശാരീരിക വ്യതിയാനങ്ങളും ഉണ്ടായിരിക്കുമെങ്കിലും അവള്‍ക്ക് ആര്‍ത്തവവും ഗര്‍ഭധാരണശേഷിയും ഇല്ലാതായിപ്പോകുന്നു. യോനിയുടെ മുകള്ഭാഗം രൂപപ്പെടാത്തതുകൊണ്ട് ലൈംഗികബന്ധത്തിനും പ്രയാസമനുഭവപ്പെടാം. പക്ഷേ, അതു ചികിത്സയിലൂടെ ശരിയാക്കിയെടുക്കാവുന്നതേയുള്ളു. പ്രജനനശേഷിയില്ലെങ്കിലും അവള്‍ക്ക് വൈവാഹികജീവി തം ആകാമെന്നര്‍ത്ഥം.
അണ്ഡാശയവൈകല്യങ്ങള്
സ്ത്രീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുകയും അണ്ഡോല്പാദനം നടത്തുകയും ചെയ്യുന്ന അണ്ഡാശയത്തിന്റെ സൃഷ്ടിവൈകല്യങ്ങള് നിമിത്തവും പെണ്‍കുട്ടിയില്‍ കൗമാരാഗമനവും ആര്‍ത്തവവും ഇല്ലാതെ വരാം. ടര്‍ണര്‍ സിന്‍ഡ്രോം എന്ന ജനിതകത്തകരാറില് സ്ത്രീകോശങ്ങളില് രണ്ട് എക്സ് ക്രോമസോമുകള്‍ക്കു പകരം ഒന്നുമാത്രം കാണപ്പെടുകയും തന്മൂലം അത് അണ്ഡാശയത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യാം. ജനിതക തകരാറുള്ള അത്തരം കുട്ടികള്‍ ഉയരം നന്നെ കുറഞ്ഞവരും കഴുത്തിനും, കൈകള്‍ക്കുമൊക്കെ ചിലതരം പ്രത്യേകതകള്‍ ഉള്ളവരുമായിരിക്കും. പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഒറ്റനോട്ടത്തില്ത്ത ന്നെ അത്തരം ജനിതകവൈകല്യമുള്ള കുട്ടികളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരും.
ഡോ. ഖദീജാ മുംതാസ്
അസോസിയേറ്റ് പ്രൊഫസര്‍,
ഗൈനക്കോളജി, മെഡി.കോളേജ്,
കോഴിക്കോട്