സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ വ്യത്യസ്തമാണോ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഒരു തവണ ബന്ധപ്പെടുമ്പോള്തന്നെ ഒന്നിലധികം തവണ രതിമൂര്‍ച്ഛ കൈവരിക്കാന്‍ കഴിയും. 12 ശതമാനം സ്ത്രീകള്‍ മള്‍ട്ടി ഓര്‍ഗാസ്മിക് ആണ്.
ഒരു രതിമൂര്‍ച്ഛയ്ക്കുശേഷം പുരുഷന് ഉദ്ധാരണത്തിന് വളരെ നീണ്ട സമയം എടുക്കും. പക്ഷേ, സ്ത്രീക്ക് വീണ്ടും ഉത്തേജനം നല്കിയാല് രതിമൂര്‍ച്ഛ ആവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് ജനിതകമായുള്ള സിദ്ധിയാണ് ഇത്.
സ്ത്രീകളും രതിമൂര്‍ച്ഛയും
സ്ത്രീയുടെ രതിമൂര്‍ച്ഛ പുരുഷന് തിരിച്ചറിയാന്‍ പറ്റുമോ?
ഇല്ല. സ്ത്രീ പറയാതെ പുരുഷന് അത് മനസ്സിലാക്കാന്‍ പറ്റില്ല. പുരുഷന്റെ കാര്യത്തില്‍ രതിമൂര്‍ച്ഛയോടൊപ്പം സ്ഖലനം നടക്കുന്നതുപോലെ സ്ത്രീക്ക് രതിമൂര്ച്ഛക്കനുസൃതമായ ബാഹ്യമായ തെളിവുകള്‍ ഒന്നുമില്ല.
പല സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ല എന്ന് പറയുന്നല്ലോ?
വര്‍ഷങ്ങളായി വിവാഹിതരായിട്ടും ഒരു തവണപോലും രതിമൂര്‍ച്ഛ അനുഭവിക്കാത്ത സ്ത്രീകള്‍ ഉണ്ട്!
ഉള്ളിയെക്കൊണ്ട് കാര്യമില്ല!
ഉള്ളി, മുട്ട, വെളുത്തുള്ളി തുടങ്ങി ചില ഭക്ഷണപദാര്‍ഥങ്ങള്‍ ലൈംഗികതാത്പര്യം കൂട്ടുമെന്ന് കേള്‍ക്കുന്നു. ഇതിലെന്തെങ്കിലും സത്യമുണ്ടോ?
ഉള്ളി, മുട്ട, കാരറ്റ് തുടങ്ങി ഉത്തേജകങ്ങളെന്ന് പണ്ട് മുതലേ പറയപ്പെടുന്ന പല ഭക്ഷണപദാര്‍ഥങ്ങള്‍ക്കും സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുമായി കാഴ്ചയില്‍ സാമ്യമുണ്ട് എന്നതിനപ്പുറം ഉത്തേജകത്തിനായി സഹായിക്കുമെന്നുള്ളതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. ലൈംഗികതാത്പര്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പക്ഷേ, ഇത്രയും കാലത്തെ അനുഭവസമ്പത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയെടുത്ത ഒരു കാര്യമുണ്ട്.
പുരുഷഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റെറോണ്‍ (Testosterone) ധാരാളമായി അടങ്ങിയ ഭക്ഷണപദാര്‍ഥമാണ് ഉഴുന്നുപരിപ്പ്. ലൈംഗികമായി വളരെ സജീവമായ ആയ പലരുടെയും ജീവിതചര്യകളില്‍ നിന്ന് ഞാന്‍ പഠിച്ചെടുത്ത കാര്യമാണ് ഇത്. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഉഴുന്നുപരിപ്പ് വിഭവം കഴിക്കുന്നത് ടെസ്റ്റോെസ്റ്ററോണ് അളവ് കൂട്ടി ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നു. മറ്റൊരു പദാര്‍ഥമാണ് പശുവിന് നെയ്യ്. ആരോഗ്യപരമായി വളരെയധികം ഫലം തരുന്ന സിദ്ധൗഷധമാണിത്.