സ്ത്രീകള്‍ക്കിടയില്‍ വളരെ സാധാരണമായ പ്രശ്നമാണ് വേദനാജനകമായ സംഭോഗം. സംഭോഗസമയത്ത് ലൂബ്രിക്കേഷന് ഇല്ലെങ്കില്‍ ഫലം വേദനയും അതുമൂലം സംഭവിക്കുന്ന താത്പര്യക്കുറവും ആയിരിക്കും.
എന്തുകൊണ്ടാണ് ലൂബ്രിക്കേഷന് കുറയുന്നത്
പ്രധാന കാരണം സംഭോഗസമയത്ത് രതിപൂര്‍വലീല ഇല്ല എന്നതാണ്. ലൈംഗികജീവിതത്തില്‍ രതിപൂര്‍വലീലക്കുള്ള പ്രാധാന്യം ഇന്നും പുരുഷന്മാര് വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല. 'ലക്ഷ്യത്തിനെക്കാള്‍ സൗന്ദര്യം യാത്രയ്ക്കല്ലേ!' സ്ത്രീകള്‍ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് ഫോര്‍പ്ലേ. മൃഗങ്ങളെ നോക്കൂ. പാമ്പുകള്‍ ഒരു മണിക്കൂറിലധികമാണ് ഫോര്‍പ്ലേക്ക് ചെലവഴിക്കുന്നത്. പെണ്മയിലിനെ തൃപ്തിപ്പെടുത്താന്‍ നൃത്തം ചെയ്തും മറ്റുമാണ് ആണ്മയില് കാര്യത്തിലേക്ക് കടക്കുന്നത്. ഫോര്‍പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ച് 'കാമസൂത്ര'യില്‍ വാത്സ്യായനന്‍ പ്രതിപാദിക്കുന്നുണ്ട്.
ചില പുരുഷന്മാര്ക്ക് ഉദ്ധാരണം നഷ്ടപ്പെടുന്നതിനു മുന്‍പ് 'പണി തീര്‍ക്കണം' എന്ന മനോഭാവമാണ്. സ്വന്തം സംതൃപ്തിയെക്കുറിച്ചേ അവര്‍ ചിന്തിക്കുന്നുള്ളൂ. രതിപൂര്‍വലീലകള്‍ വഴിയാണ് സ്ത്രീ സംഭോഗത്തിനായി തയ്യാറാകുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മറ്റൊരു വലിയ ശതമാനത്തിന് രതിപൂര്‍വലീലയുടെ പ്രാധാന്യം തീരെ അറിയില്ല. ഇനിയൊരു വിഭാഗത്തിന്റെ ധാരണ സ്ത്രീയുടെ രഹസ്യഭാഗങ്ങള്‍ സ്പര്‍ശിച്ചാല്‍ അവരെ ഉണര്‍ത്താന്‍ കഴിയും എന്നാണ്. അതല്ല ശരീരത്തിന്റെ പല ഭാഗങ്ങളായിരിക്കും പല സ്ത്രീകള്‍ക്കും പുരുഷന് സ്പര്‍ശിക്കുമ്പോള്‍ സുഖം പകരുന്നത്. കിടപ്പറയിലെ ലൈംഗികസൂചനയുള്ള സംഭാഷണം, സ്നേഹപ്രകടനം ഇവയൊക്കെ പ്രധാനമാണ്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് തുറന്ന് ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്‍.
ഡോ. പ്രകാശ് കോത്താരി