
ചിലപ്പോള്‍ നിങ്ങളുടെ പ്രശ്‌നം 'വെജിനൈസ്മസ്' ആയിരിക്കാം. യോനിയില്‍ അനുഭവപ്പെടുന്ന കടുത്ത വേദനയാണ് ഒരു ലക്ഷണം. അതുകൊണ്ട് ബന്ധപ്പെടുക അസാധ്യമാവുന്നു. ഇതോടൊപ്പം സ്ത്രീക്ക് മാനസികമായ ഉത്കണ്ഠയും ഭീതിയും വര്‍ധിക്കുന്നതും ലൈംഗികബന്ധത്തിന് തടസ്സമാവുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും നല്ല കൗണ്‍സലിങ്ങാണ് അത്യാവശ്യം. സൈക്കോതെറാപ്പിക്കൊപ്പം 'ബിഹേവ്യര്‍ മോഡിഫിക്കേഷന്‍' കൂടി വേണ്ടിവരും. ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങള്‍ അറിഞ്ഞാല്‍ ഭീതി മാറ്റാന്‍ കഴിയും.
കാണേണ്ടത് ഏതു ഡോക്ടറെയാണ്?
എനിക്ക് വയസ്സ് 21. കുറച്ചുദിവസം മുന്‍പ് എനിക്ക് പെട്ടെന്ന് ഉദ്ധാരണശേഷി നഷ്ടമായി. എന്താണ് എന്റെ പ്രശ്‌നം? ഇതിന് ആരെയാണ് കാണേണ്ടത്? സൈക്യാട്രിസ്റ്റിനെയോ അതോ ഒരു യൂറോളജിസ്റ്റിനെയോ?
നിങ്ങളുടെ പ്രശ്‌നം വലുതല്ല. നിങ്ങള്‍ ലൈംഗികശേഷിയുള്ള ആള്‍ തന്നെ. അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഉത്കണ്ഠ വേണ്ട. പെട്ടെന്നുണ്ടായ മാറ്റത്തിന് പിന്നില്‍ മനശ്ശാസ്ത്രപരമായ കാരണങ്ങളുണ്ടാവാനാണ് കൂടുതല്‍ സാധ്യത. ഇതിന് ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതാണ് ഉചിതം.
ലൈംഗികാഗ്രഹം കുറയ്ക്കാന്‍ മരുന്നുണ്ടോ
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇത് രണ്ടാമത്തെ വര്‍ഷമാണ്. ഭര്‍ത്താവ് നല്ല ലൈംഗികതാല്പര്യമുള്ള ആളായിരുന്നു. പക്ഷേ, ഈയിടെയായി ഒരു ആഗ്രഹവുമില്ല. ഞങ്ങളിപ്പോള്‍ വെവ്വേറെ മുറികളിലാണ് ഉറങ്ങുന്നതുപോലും. എനിക്ക് വളരെ താല്പര്യമാണ് സെക്‌സില്‍. ഞങ്ങളുടെ വീട്ടില്‍ ഒരു തുറന്ന സംസാരത്തിനുള്ള അന്തരീക്ഷമൊന്നുമില്ല. ഭര്‍ത്താവിന് സെക്‌സിനെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടവുമല്ല. അദ്ദേഹം വീട്ടിലുള്ളപ്പോള്‍ എനിക്ക് കിടന്നാല്‍ ഉറക്കം വരികയേയില്ല. എന്റെ സെക്‌സിലുള്ള ആഗ്രഹം ഇല്ലാതാക്കാന്‍ വല്ല മരുന്നുമുണ്ടോ?
സെക്‌സിനോടുള്ള ആഗ്രഹം ജന്മനാല്‍ ഉണ്ടാവുന്ന ഒന്നാണ്. മരുന്ന് ഉപയോഗിച്ച് അത് തടയാന്‍ ശ്രമിച്ചാല്‍ ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സ്വന്തം താല്പര്യങ്ങളെക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കുക തന്നെയാണ് പോംവഴി. അദ്ദേഹം നല്ല മൂഡിലായിരിക്കുമ്പോള്‍, നിങ്ങള്‍ രണ്ടുപേരും തനിച്ചിരിക്കുമ്പോള്‍ മാത്രം. കാര്യങ്ങള്‍ പതിയെ പറയുക. ഏതു കാര്യത്തിനും ഏറ്റവും ഫലപ്രദമായ പരിഹാരം തുറന്ന സംസാരം തന്നെയാണ്.
(ലൈംഗികതയെക്കുറിച്ച്, ആരോഗ്യകരമായ അറിവുകള്‍ പറഞ്ഞുതരുന്ന പംക്തി. ലോകപ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ. പ്രകാശ് കോത്താരിയും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. രച്‌നാ കോത്താരിയും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ പംക്തി)
ഡോ. പ്രകാശ് കോത്താരി