
സുരക്ഷിതമല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അപ്രതീക്ഷിതമായി ഗര്ഭംധരിച്ചെത്തുന്നവരുടെ എണ്ണം ഏറെയാണ്. ഏറെ അറവുണ്ടായിട്ടും പ്രസവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മാസമുറ തെറ്റി, ഡോക്ടറുടെ മുന്നില്‍ തെറ്റുകാരെപ്പോലെ വന്നുനിന്ന് ഉള്ളില്‍ വളരുന്ന കുഞ്ഞിനെ അലസിപ്പിച്ചുകളയാന് അപേക്ഷിക്കുന്ന ദുസ്ഥിതിയില്‍ എത്തിച്ചേരാതെ സൂക്ഷിക്കുക. നിങ്ങള്‍ ഓമനിക്കുന്ന, മുലയൂട്ടുന്ന, അഭിമാനപുരസരം ലാളിക്കുന്ന കുഞ്ഞിനെപ്പോലെ മറ്റൊരോമനയാണ് നിങ്ങളുടെ ഉള്ളിലും വളരുന്നത് എന്ന ബോധം കളയാതിരിക്കുക.