കുഞ്ഞിനെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കേണ്ടതെപ്പോള്‍?
പത്തുമാസമാവുമ്പോള്‍ കുഞ്ഞിനെ പോട്ടിയില്‍ ഇരുത്തി ശീലിപ്പിക്കാം. ഒന്നര വയസ്സാവുമ്പോള്‍ ടോയ്‌ലറ്റിലേക്കു നടന്നുപോവാന്‍ കുഞ്ഞിനെ പരിശീലിപ്പിക്കാന്‍ കഴിയും. രണ്ടു വയസ്സാവുമ്പോഴേക്കും മലവിസര്‍ജനത്തിന് തോന്നുമ്പോള്‍, കുഞ്ഞ് സ്വയം ടോയ്‌ലറ്റിലേക്ക് പൊയ്‌ക്കൊള്ളും. ഓരോ ഘട്ടത്തിലും സ്നേഹപൂര്‍വവും ക്ഷമാപൂര്‍വവുമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കണം.
ടോയ്‌ലറ്റ് ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അഭികാമ്യമല്ല. പോട്ടി ഉപയോഗിക്കുമ്പോള്‍തന്നെ ഇടയ്ക്ക് കുഞ്ഞിനെ ടോയ്‌ലറ്റില്‍ ഇരുത്താന്‍ ശ്രമിക്കണം. അവര്‍ക്ക് അത് പുതിയൊരു അനുഭവമായിരിക്കും. ക്രമേണ പോട്ടിയുടെ ഉപയോഗം കുറയ്ക്കാം. കുട്ടി ഉപയോഗിക്കുന്ന ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കണം.