Home>Kids Health>Food And Nutrition
FONT SIZE:AA

പശുവിന്‍പാലാണോ ആട്ടിന്‍പാലാണോ നല്ലത്?

കഴിയുന്നതും മൃഗങ്ങളുടെ പാല്‍ ഒരു വയസ്സുവരെയെങ്കിലും കൊടുക്കാതെ നോക്കണം. പശുവിന്‍പാല്‍ പശുക്കുട്ടിക്കും ആട്ടിന്‍പാല്‍ ആട്ടിന്‍കുട്ടിക്കും കഴിക്കാനുള്ളതാണല്ലോ. മൃഗപ്പാലുകളില്‍ അടങ്ങിയ ആ നിമല്‍ പ്രോട്ടീനുകളോട് ചിലപ്പോള്‍ കു ഞ്ഞിന്റെ ശരീരം പ്രതികരിക്കും. അവ നന്നായി ദഹിപ്പിക്കാന്‍ കുഞ്ഞിനു കഴിയണമെന്നില്ല.

ഇവയ്‌ക്കെതിരെ ശരീരം പ്രതിദ്രവ്യങ്ങള്‍ ഉല്‍പാദിപ്പിക്കാനും പലതരം അ സുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. എക് സിമ എന്ന ചൊറി, ആസ്ത്മ, ശ്വാസംമുട്ടല്‍, കഫം, ചുമ, പലതരം അലര്‍ജികള്‍, ചര്‍മത്തില്‍ ചുവന്ന തടിപ്പുകള്‍ - മറ്റു പാലുകള്‍ മൂലം ഇത്തരം പ്രശ്‌നങ്ങള്‍ സ്വഭാവികമാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ വരാനിടയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണം. ചില കുട്ടികള്‍ക്ക് മുട്ട കഴിച്ചാലും ഇങ്ങനെയൊക്കെ വരാം.

പശുവിന്‍പാലും ആട്ടിന്‍പാലും തമ്മില്‍ സ്വാഭാവികമായും വ്യത്യാസം കാണും. ഇന്നത് കൂടുതല്‍ നന്ന് എന്നു പറയാനാവില്ല. അലര്‍ജിയുടെ കാര്യത്തില്‍ വ്യക്തിപരമായ വ്യത്യാസം കാണാനുമിടയുണ്ട്. വീട്ടില്‍ പശുവാണെങ്കില്‍ പശുവിന്‍പാല്‍, ആടാണെങ്കില്‍ ആട്ടിന്‍പാല്‍. അത്രതന്നെ. മനുഷ്യന്റെ പാലിനോട് ഘടനാപരമായി ഏറ്റവും സാമ്യമുള്ളത് കഴുതപ്പാലിനാണ്. അത് നമ്മളാരും കുടിക്കാറുമില്ലല്ലോ.
മുലപ്പാലിന്റെ മഹത്വം ഇതിലൊക്കെ അ പ്പുറമാണ്. കുട്ടിയുടെ ബുദ്ധി/തലച്ചോര്‍ വികാസത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡുകളുമെല്ലാം മനുഷ്യന്റെ പാലിലേയുള്ളൂ.
Tags- Goat milk
Loading