ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ തൂക്കം കുറയുന്നതായി കണ്ടേക്കാം. ഇത് സ്വാഭാവികമാണ്. (10 ദിവസം പ്രായമാവുമ്പോഴേക്കും ഈ കുറവ് നികന്നു പോകാറാണ് പതിവ്) 10 ശതമാനത്തിലേറെ തൂക്കം കുറഞ്ഞാലേ ഇത് ഗൗരവമായി കരുതേണ്ടതുള്ളൂ. മുമ്പു പ്രതിപാദിച്ച ശരീരത്തിലെ ജലാംശക്കുറവ്, പാലു മതിയാത്ത അവസ്ഥ, സിസേറിയന് പ്രസവം എന്നിവ കാരണങ്ങളാവാം. കുറഞ്ഞ തൂക്കം തിരികെ പ്രസവത്തിലെ തൂക്കമായി കഴിഞ്ഞാല്‍ ഓരോ ദിവസവും 20-30 ഗ്രാം തൂക്ക വര്‍ദ്ധനവ് പ്രതീക്ഷിക്കാം.