
പ്രാണവായു വലിച്ചെടുക്കാനുള്ള കഴിവ് ഇവരുടെ ശ്വാസകോശങ്ങള്ക്കില്ല. ഗര്‍ഭകാലത്ത് അമ്മയ്ക്കു നല്കുന്ന മയക്കുമരുന്നുകള്‍, ജന്മനാലുള്ള ശ്വാസകോശ വൈകല്യങ്ങള്‍, മുലയൂട്ടുമ്പോള്‍ പാല് ശ്വാസനാളത്തില്‍ പ്രവേശിക്കല്‍, തലച്ചോറിലെ അണുബാധ (മെനിഞ്ചൈറ്റിസ്) എന്നിവ ഇപ്രകാരം പെട്ടെന്നു ശ്വാസം നിന്നുപോകാന്‍ കാരണമാകുന്നു.
ശ്വസനമാര്ഗത്തിന് തടസ്സം നേരിടുന്നതാണ് ശ്വാസോച്ഛ്വാസം നില്ക്കാന് മറ്റൊരു പ്രധാന കാരണം. ജലദോഷം കൊണ്ട് മൂക്കടപ്പുണ്ടാകുമ്പോള് ശിശുക്കള്‍ വായ തുറന്ന് ശ്വസിക്കാറില്ല. അതുകൊണ്ടും ശ്വാസം നിന്നുപോകുന്നു.