മിക്ക നവജാത ശിശുക്കളിലും 34 ദിവസം പ്രായമാവുമ്പോള്‍ മഞ്ഞപ്പിത്തം കണ്ടുവരുന്നു. ഭൂരിപക്ഷം സന്ദര്‍ഭത്തിലും ഇത് അപകടകാരിയാവുന്നില്ല. എങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ബ്ലഡ് ഗ്രൂപ്പ് ചേര്‍ച്ചയില്ലാത്ത അവസരങ്ങളിലും കുഞ്ഞിന് അണുബാധയുണ്ടായതിന്റെ ലക്ഷണമായും ഇത് കണ്ടേക്കാം.
ഇപ്പോള്‍ എല്ലാ ആശുപത്രികളിലും നവജാതശിശുവിന്റെ ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം തത്സമയം നടക്കുന്നതിനാല്‍ മുന്‍കൂട്ടി ഇവ പ്രവചിക്കാവുന്നതാണ്. ഏതു പ്രായത്തില്‍ മഞ്ഞപ്പിത്തം കണ്ടുതുടങ്ങി എന്നതും, മൂലകാരണത്തിന്റെ പ്രാധാന്യവും കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയും അടിസ്ഥാനപ്പെടുത്തി പ്രകാശ ചികിത്സ (ഫോട്ടോതെറാപ്പി അഥവാ ലൈറ്റടിക്കല്‍) തൊട്ട് രക്തം മാറ്റല്‍ പ്രക്രിയവരെ വേണ്ടിവന്നേക്കുമെങ്കിലും ജീവനു ഹാനിയോ, ഭാവി വളര്‍ച്ചയ്ക്കുക്ഷതമോ തീര്‍ത്തും അസാധാരണമാണ്.