കുട്ടിക്ക് സാമൂഹികമായി ഇടപഴകാന്‍ മാതാപിതാക്കള്‍ അവസരങ്ങള്‍ ഉണ്ടാക്കണം. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കുവാന്‍ ചെറുപ്രായത്തില്‍തന്നെ പ്രേരണ നല്‍കണം. മറ്റുള്ളവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ഈ അവസരങ്ങളില്‍ വേണ്ടത്ര പ്രോത്സാഹനം കൊടുക്കുകയും ചെയ്യണം.