
പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല് (*്ാ്ീറിുൗ) കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍. ഇതേരീതിയില്‍ ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.ഇമ്മ്യൂണോഗ്ലോബിന്-എ എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്.
കൃത്രിമപോഷണങ്ങള്‍ കഴിക്കുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ കുടിക്കുന്നവരേക്കാള്‍ തടി കൂടിയിരിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇത് പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.