
അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല് കുഞ്ഞിന് നല്കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ഇക്കാരണത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.